Tuesday, October 27, 2015

കേരളം കുലുങ്ങും 



അധികം വൈകാതെ കേരളത്തില്‍ സാമാന്യം ശക്തമായ 
  ഒരു ഭൂചലനം നടക്കാനിടയുണ്ട്‌ . 
തെക്കന്‍  കേരളത്തിലോ മധ്യ കേരളത്തിലോ ആവാനാണ് സാധ്യത. 
ഇന്ത്യന്‍ ഭൂപാളിയുടെ ഉത്തരാര്‍ധത്തില്‍ ഹൃസ്വമായ ഇടവേളയില്‍ ഉണ്ടായ ശക്തമായ രണ്ടു ഭൂചലനങ്ങള്‍ നല്‍കുന്ന സൂചനകള്‍ അവഗണിക്കാവുന്നതല്ല. കുറെ നാളുകളായി കേരളത്തിന്റെ ഭൂമിക്കടിയില്‍ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന മര്‍ദ്ദം   പുറം തള്ളപ്പെടത്തതും ഗൌരവം വര്‍ദ്ധിപ്പിക്കുകയാണ്. ഇന്ന് പ്രകൃതി അസാധരനമാംവണ്ണം നിശ്ചലവും കാക്കകള്‍ ഏറെ അസ്വസ്ഥവുമായിരുന്നു . 

Friday, August 21, 2015






EXPECTING A 3 TO 5M EQ IN KERALA OR ANOTHER
  SIGNIFICANT ONE IN INDIAN PLATE  



കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റേഡിയോതരംഗങ്ങളില്‍ (HAM Radio) ശ്രദ്ധേയമായ അസാധാരണത്വങ്ങള്‍ കാണുന്നു. വരാനിരിക്കുന്ന ഭൂചലന ത്തിന്‍റെ സൂചനകളാണിതെന്നാണ് വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന നീരീക്ഷണാനുഭവങ്ങള്‍  സൂചിപ്പിക്കുന്നത്. തെക്ക് നിന്നുള്ള സിഗ്നലുകളിലാണ്‌ കൂടുതല്‍ വെതിയാനങ്ങള്‍ കാണുന്നത്.  കുറച്ചു ദിവസങ്ങളായി പ്രകൃതിയും പലവിധത്തില്‍ അസ്വസ്ഥയാണ് പലപ്പോഴും പ്രകൃതി ദീര്‍ഘനേരം സ്മശാനമൂകമാവുന്നു. കാക്കകളിലും, പട്ടികളിലും ആ അസ്വസ്ഥതയുടെപ്രകടമായ പ്രതികരണങ്ങളുണ്ട്. പാറ്റകള്‍ കുറച്ചു ദിവസമായി രാത്രിയും പകലും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഭൂചലന മാപിനികള്‍ രേഖപെടുത്തിയതും പെടുത്താത്തതുമായ  ചെറുചലനങ്ങള്‍  കുറച്ചു ദിവസങ്ങളായി (അഗസ്റ് 17 നു ശേഷം) കേരളത്തില്‍ നടക്കുന്നുണ്ട്. 17 നു രാത്രി വടശ്ശേരിക്കരയില്‍ അനുഭവപ്പെട്ട പ്രകമ്പനവും മുരള്‍ച്ചയുമായിരുന്നു തുടക്കം. തുടര്‍ന്ന് കൊല്ലത്ത് രണ്ടു ദിവസങ്ങളിലായി പ്രകമ്പനങ്ങള്‍ ഉണ്ടായതായി അനുഭവപ്പെട്ടിട്ടുണ്ട്. കേരളത്തിലെ  ഭൂച്ചലനങ്ങളുടെ സിരാകേന്ദ്രമായ  ഇടുക്കിയിലും രണ്ടു ദിവസങ്ങളിലായി  ചെറു ചലനങ്ങളുണ്ടായി. ഇതാവട്ടെ ആരോഹണ സ്വഭാവത്തിലുള്ളതാണ്താനും. കേരളത്തിന്‍റെ ഭൌമാന്തര്‍ഭാഗം ഏറെ നാളത്തെ നിശ്ചലതക്ക് ശേഷം വീണ്ടും സജ്ജീവ മാകുന്നതിന്‍റെ സൂചനകളാണിത് കാണിക്കുന്നത്.

ദീര്‍ഘനാളത്തെ പഠനാനുഭവം  ഓര്‍മ്മിപ്പിക്കുന്നത്   കേരളത്തില്‍  ഉടനെ (കൂടിയാല്‍ മൂന്നു മാസത്തിനകം) സംഭവിക്കാനിരിക്കുന്ന (3 മുതല്‍ 5വരെ തീവ്രതയുള്ള ) അവഗണിക്കാനാവാത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന ഒരു ഭൂചലനത്തിന്‍റെ സാധ്യതയിലേക്കോ ഇന്ത്യന്‍ ഭൂപാളിയില്‍ നടക്കാനിരിക്കുന്ന മറ്റൊരു  പ്രഭലമായ ഭൂചലനത്തിന്‍റെ സാധ്യതയിലെക്കോ ആണ്.  

Tuesday, May 12, 2015

നമുക്കും കരുതിയിരിക്കാം

അടുത്തടുത്തുണ്ടായ വന്‍ ഭൂച്ചലനങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മളും കരുതിയി രിക്കുന്നത് നന്നായിരിക്കും . കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഭൌമ നിരീക്ഷണത്തില്‍ നിന്നും ലഭിച്ച അറിവ് നല്‍കുന്ന സൂചനകള്‍ അതാണ് . ഇന്ത്യന്‍ ഭൂപാളിയുടെ ഉത്തരാര്‍ദ്ധത്തില്‍ ഉണ്ടായ അതിശക്തമായ ഭൂചലനത്തിന്‍റെ പ്രത്യാഘാ തങ്ങള്‍ ഭൂ പാളിയിലെ ഏറ്റവും ക്ഷ്‌മസംവേദനക്ഷമതയുള്ള (വാലറ്റം) കേരളത്തില്‍ ഉണ്ടാവും എന്നാ കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ കഴിഞ്ഞ കുറ നാളുകളായി ചെറു ചലനങ്ങള്‍ ഇല്ലതിരിക്കുന്നതും നമ്മുടെ ഭൂമിക്കടിയില്‍ ശക്തമായ മര്‍ദ്ദം തങ്ങി നില്‍ക്കുന്നതിന്‍റെ സൂചനയായി വേണം കരുതാന്‍. കേരളത്തില്‍ സമീപ നാളുകളില്‍ ഒരു ഭൂച്ചലനത്തിനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല. അതുപോലെ തന്നെ ഈ വര്‍ഷ ക്കാലത്ത് കേരളത്തില്‍ അസാധാരണ മായ നിരവധി ഭൂപ്രതി ഭാസങ്ങള്‍ ഉണ്ടാവാന്‍ ഏറെ സാദ്ധ്യതകള്‍ ഉണ്ട് .അതില്‍ പലതും കേരളത്തിലെ സ്വൈര്യ ജനജീവിതത്തെ സാരമായി ഭാധിക്കാനിടയുണ്ട്. മുന്നോരുക്കമുള്ള ഒരു ജനതയ്ക്ക് മാത്രമേ നാശനഷ്ടങ്ങളെ കുറയ്ക്കാനാവൂ. കേരളം കരുതിയിരിക്കെണ്ടാതാണ്

Friday, December 26, 2014

കേരളത്തില്‍ ഭൂച്ചലനത്തിനു സാധ്യത 



നിശ്ചലവും നിശബ്ദവും  നിഗൂഢവുമായ അന്തരീക്ഷം. രാവിലെമുതല്‍ അനുഭവപ്പെടുന്ന മൂടിക്കെട്ടിയ പ്രകൃതി. ഉച്ചസമയത്തുപോലും അനുഭവപ്പെട്ടിരുന്ന രാവിലെ മുതലുള്ള അസാധാരണമായ തണുപ്പ്. പകല്‍ പോലും പരിഭ്രാന്തമായി നടന്നിരുന്ന  പാറ്റകള്‍ ( ഇവ ഇത്രനാള്‍ എവിടെ യായിരുന്നു എന്നറിയില്ല). പക്ഷി മൃഗാതികളിലെ അസ്വഭാവികത, റേഡിയോ തരംഗങ്ങളിലെ അസാധാരണത്വം. കേരളത്തില്‍ അടുത്തൊരു ഭൂചലനത്തിന് സാധ്യത കാണുന്നു.




latest observation





Observations shows an earthquake  possibility
 within next  few days  in kerala 







Tuesday, November 18, 2014

OBSERVATIONS ARE ALARMING





   OBSERVATIONS ARE ALARMING
EXPECTING AN EARTHQUAKE IN KERALA 
WITHIN 15 DAYS